കത്തിമുനയിൽ നിർത്തി മോഷണം.. യുവതിയും സംഘവും പിടിയിൽ…
തിരുവനന്തപുരം നെടുങ്കാട് സഹോദരിമാരെ കത്തിമുനയിൽ നിർത്തി മോഷണം.പുതുമന ലെയ്നിൽ ഹേമലത, ജ്യോതി പത്മ എന്നിവർ താമസിക്കുന്ന വീട്ടിലാണ് മോഷ്ടാക്കൾ എത്തി സ്വർണാഭരണങ്ങൾ കവർന്നത് .സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം മൂന്നുപേരെ പിടികൂടി പോലീസ് .കിള്ളിപ്പാലം സ്വദേശി അനീഷ് അജിത്, കാർത്തിക എന്നിവരാണ് പോലീസിന്റെ പിടിയിലായത്.