പയ്യന്നൂരിലെ ക്ഷേത്രത്തില്‍ മോഷണം…., പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പയ്യന്നൂരില്‍ ക്ഷേത്രത്തില്‍ മോഷണം. കാങ്കോലിലെ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഭണ്ഡാരം തകര്‍ത്താണ് പണം കവര്‍ന്നത്. ക്ഷേത്രപരിസരത്ത് ഭണ്ഡാരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ അരയാല്‍തറയിലായിരുന്നു ഭണ്ഡാരം സ്ഥാപിച്ചിരുന്നത്. ഭണ്ഡാരം അവിടെനിന്നും ഇളക്കിമാറ്റുകയും പണം കവരുകയുമായിരുന്നു. പണം കവര്‍ന്നശേഷം ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button