ഫ്‌ളാറ്റില്‍ മോഷണം…വീട്ടുജോലിക്കാരി അറസ്റ്റിൽ…മോഷ്ടിച്ചത്….

എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലെ സ്‌കൈലൈൻ മെഡോസ് വില്ലയിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. 50,000 രൂപയും ഓരോ പവൻ വീതം തൂക്കം വരുന്ന 20 സ്വർണ നാണയങ്ങളും മോഷ്ടിക്കപ്പെട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു.

ഷാഹിദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരിയായ മിനിയാണെന്ന് കണ്ടെത്തിയത്.

നടക്കാവ് പോലീസ് ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മിനിയെ കോഴിക്കോട് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button