പൂജപ്പുര ജയിൽ ക്യാന്റീനിലെ മോഷണം…പ്രതി പിടിയിൽ

തിരുവനന്തപുരം: പൂജപ്പുര ജയിൽ ക്യാന്റീനിലെ മോഷണക്കേസിൽ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യാണ് പിടിയിലായത്. പത്തനംതിട്ട തിരുവല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച തുകകൊണ്ട് പ്രതി ഐഫോണും മറ്റു സാധനങ്ങളും വാങ്ങി. മോഷണക്കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ ക്യാന്റീനിലെ കൗണ്ടറിൽ ജോലി ചെയ്തിട്ടുണ്ട്.

ശിക്ഷ കഴിഞ്ഞ് ഇറങ്ങിയശേഷമാണ് മോഷണം നടത്തിയത്. ജയിൽ മോചിതനായി പത്താം ദിവസമാണ് മോഷണം നടത്തിയത്. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായി സ്ഥിതി ചെയ്യുന്ന കഫറ്റീരിയയിലാണ് കഴിഞ്ഞ 18-ന് മോഷണം നടന്നത്. നാലുലക്ഷം രൂപയോളമാണ് നഷ്ടമായത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു.

Related Articles

Back to top button