നിർത്തിയിട്ട കാറിൽ സൂക്ഷിച്ച 40 ലക്ഷം കവർന്നു.. രണ്ടുപേർ കസ്റ്റഡിയിൽ….

നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ.കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു പരാതി. ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നൽകിയത്. ചാക്കില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാറിന്‍റെ ഗ്ലാസ് തകര്‍ത്താണ് പണമെടുത്തത്. പ്രതികൾ എന്ന് കരുതുന്ന രണ്ട് പേരെ മെഡിക്കൽ കോളേജ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 

Related Articles

Back to top button