കുറുവ സംഘ ഭീഷണി നിലനിൽക്കുന്നു….മദ്യലഹരിയിൽ ഇതര സംസ്ഥാന തൊഴിലാളി….
മദ്യ ലഹരിയില്‍ എത്തിയ ഇതരസംസ്ഥാന തൊഴിലാളിക്കു മോഷ്ടിക്കാന്‍ മോഹം. ളാക്കൂട്ടൂരില്‍ മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി കെട്ടിയിട്ടു. ളാക്കാട്ടൂർ ശിവാജി നഗര്‍ ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാമ്പുഴയ്ക്കല്‍ വേലംപറമ്പില്‍ ഉഷയുടെ വീടിന്റെ മുന്‍ വാതിലിലും പിന്‍വാതിലിലും തട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ലൈറ്റ് ഇട്ടതിനെ തുടര്‍ന്ന് ആരോ ഇറങ്ങി ഓടുന്നതു ശ്രദ്ധയിൽപ്പെട്ടു. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ എത്തി മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പാമ്പാടി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി തൊഴിലുടമയെ വിളിച്ചുവരുത്തി. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറുവ സംഘ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. പ്രദേശത്ത് വഴിവിളക്കുകള്‍ തെളിയാത്തത് ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്ക് തുണയാവുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം വെള്ളൂരില്‍ മോഷണ ശ്രമത്തിനിടെ കന്യാകുമാരി സ്വദേശിയെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടിയിരുന്നു.ഇയാളുടെ കൂട്ടാളി പോലീസിനെയും നാട്ടുകാരെയും വെട്ടിച്ചു രക്ഷപെട്ടിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണ ശ്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്.