നാല് സിസിടിവി ക്യാമറകൾ തകർത്ത ശേഷം അകത്ത് കയറി..ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് കൊണ്ടുപോയത്…

ചാലക്കുടി ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ മോഷ്ടിച്ചു. നാല് സിസിടിവി ക്യാമറകൾ തകർത്ത ശേഷമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ കയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എത്ര മദ്യം മോഷണം പോയി എന്നറിയാനുള്ള കണക്കെടുപ്പ് തുടരുകയാണ്. മോഷണത്തിന് ശേഷം ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായിരുന്നു കിടന്നിരുന്നത്. ചാലക്കുടി പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button