ഡോക്ടറുടെ വീട്ടിലെ മോഷണം…മോഷ്ടാവ് പിടിയിൽ….പിടിയിലായത് ആരെന്നോ….

ചേവായൂരില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് പിടിയില്‍.പിടിയിലായത് ബംഗാള്‍ സ്വദേശി താപസ്‌കുമാര്‍ ആണ് .കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. സെപ്തംബര്‍ 28നാണ് മോഷണം നടന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1.55ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്. വീടിന് മുന്‍വശത്തെ വാതില്‍ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 45 പവനോളം മോഷ്ടിച്ചത്. സെപ്തംബര്‍ 11ാം തിയ്യതി മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

Related Articles

Back to top button