തുണിക്കടയിൽ മോഷണം…മോഷ്ട്ടിച്ചത്…
വിഴിഞ്ഞം : പെരിങ്ങമല പുല്ലാന്നിമുക്കിൽ തുണിക്കടയും പ്രൊവിഷൻ സ്റ്റോറും കുത്തിത്തുറന്ന് മോഷണം. അമരിവിള സ്വദേശി സജിൻ വാടകയ്ക്ക് നടത്തുന്ന കടയിലും സമീപത്ത് പ്രൊവിഷൻ സ്റ്റോർ നടത്തുന്ന ജയലക്ഷ്മിയുടെ കടയിലുമാണ് മോഷണം.
സജിന്റെ വസ്ത്രക്കടയുടെ ഷട്ടർ കുത്തിപ്പൊളിച്ചും തുടർന്നുള്ള ഗ്ലാസും തകർത്ത് കയറിയ മോഷ്ടാക്കൾ 150 ജീൻസ് പാന്റ്‌സുകൾ, 80 റെഡിമെയ്ഡ് ഷർട്ടുകൾ, മേശയിൽ സൂക്ഷിച്ചിരുന്ന 90000 രൂപ എന്നിവ കവർന്നു. ജയലക്ഷ്മിയുടെ കടയുടെ ഇരുമ്പു വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 3000 രുപയാണ് മോഷണം പോയത്.