സ്‌കൂളിൽ മോഷണം.. പൂർവ വിദ്യാർഥികൾ പിടിയിൽ..
രാമവർമപുരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ലാപ്ടോപ്പ് മോഷണം പോയ കേസിൽ പ്രതികൾ പിടിയിൽ.സ്കൂളിലെ പൂർവ വിദ്യാർഥികളും തിരൂർ സ്വദേശികളുമായ അഞ്ചുപേരാണ് വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
മേയ് 29നാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ സ്റ്റാഫ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നു ലാപ്ടോപ്പുകളും മൂന്നു ലാബുകളിൽനിന്ന് മൂന്നു പ്രൊജക്ടറുകളും രണ്ടു മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. ഇവക്ക് രണ്ടു ലക്ഷത്തോളം വില വരും. അധ്യാപകർ സംശയം പ്രകടിപ്പിച്ചവരെ കേന്ദ്രീകരിച്ച് വിയ്യൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.