പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം.. ലക്ഷക്കണക്കിന് രൂപ നഷ്ടം…

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. നാല് ലക്ഷത്തോളം രൂപ നഷ്ടമായി. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടമായിരിക്കുന്നത്.താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോല്‍ ഉപയോഗിച്ച് ഓഫീസ് റൂമില്‍ നിന്ന് പണം കവര്‍ന്നത്. ഓരോ ദിവസത്തെ കളക്ഷനും അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ്. പക്ഷേ കഴിഞ്ഞദിവസം ബാങ്ക് അവധിയായതിനാല്‍ കളക്ഷന്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സംഭവത്തിൽ സിസിടിവി ഉൾപ്പെടെ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട ആരെങ്കിലും ആയിരിക്കും കവര്‍ച്ച നടത്തിയിട്ടുണ്ടാവുക എന്നാണ് ജയില്‍ വകുപ്പ് കരുതുന്നത്. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.ത്.

Related Articles

Back to top button