കൊച്ചിയിലെ പ്രശസ്തമായ ബാർ.. ‘ധൂം’ സിനിമാ സ്റ്റൈൽ മോഷണം.. മുൻ ജീവനക്കാരനെ പിടികൂടിയത് ആലപ്പുഴയിൽ നിന്ന്..

കൊച്ചി നഗരത്തിലെ പ്രശസ്തമായ ബാറിൽ സിനിമാ സ്റ്റൈൽ മോഷണം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന, സെലിബ്രിറ്റികൾ അടക്കം സ്ഥിരം വന്നുപോകുന്ന വെലോസിറ്റി ബാറിലാണ് മോഷണം നടന്നത്. ബാറിലെ മുൻ ജീവനക്കാരനായ വൈശാഖ് 10 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് ആലപ്പുഴയിലെ വീട്ടിൽനിന്ന് പിടികൂടി. അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു.

‘ധൂം’ സിനിമാ സ്റ്റൈൽ മോഷണമാണ് നടന്നത്. ബാറിൽ എവിടെയെല്ലാമാണ് കാമറയുള്ളത് എന്ന് വൈശാഖിന് അറിയാമായിരുന്നു. അങ്ങനെ മറ്റൊരു വശത്തുകൂടി വൈശാഖ് അകത്തുകയറി. തുടർന്ന് ദൃശ്യങ്ങൾ പതിയാതെയിരിക്കാൻ എല്ലാ സിസിടിവി കാമറകളിലും സ്പ്രേ പെയിന്റടിച്ചു. പിന്നീടാണ് മോഷണം നടത്തിയത്. മോഷണസമയത്ത് ധരിച്ചിരുന്ന ടീ ഷർട്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ വൈശാഖിലേക്കെത്തിച്ചത്.

Related Articles

Back to top button