തൃശ്ശൂരിൽ ക്ഷേത്രം കുത്തിതുറന്ന് മോഷണം..സമീപത്തെ ആശുപത്രിയിലും മോഷണം…
തൃശ്ശൂർ എറവ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച മോഷ്ടാവ് കൗണ്ടറിൽ ഉണ്ടായിരുന്ന കാൽ ലക്ഷത്തോളം രൂപ കവർന്നു. ക്ഷേത്രത്തിന് സമീപം ഉണ്ടായിരുന്ന വെറ്റിനറി ആശുപത്രിയിലും മോഷണം നടന്നു. ആശുപത്രിയിൽ നിന്നും 1000 രൂപ മോഷണം പോയി. സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.