സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരൻ കണ്ടത് കുത്തിത്തുറന്ന പൂട്ട്.. പ്രിൻസിപ്പലെത്തി പരിശോധിച്ചപ്പോൾ…

ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയാണ് കവർന്നത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സ്കൂളിൽ ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് മോഷണം നടന്നത്. പ്രിൻസിപ്പൾ സുനിൽകുമാറിൻറെ ഓഫീസ് റൂമിൻറെ താഴ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് രണ്ട് അലമാരകൾ തകർക്കുകയായിരുന്നു. സ്റ്റാഫ് ഫണ്ടായി സ്വരൂപിച്ച നാല്പതിനായിരത്തിലേറെ രൂപയാണ് അലമാരയിൽ നിന്ന് കവർന്നത്. രാവിലെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരനാണ് പൂട്ട് തകർന്നു കിടക്കുന്നത് കണ്ടത്.

പിന്നീട് പ്രിൻസിപ്പൾ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച പണം നഷ്ടമായെന്ന് ബോധ്യമായി. തുടർന്ന് ഗുരുവായൂർ പൊലീസിൽ പരാതി നൽകി. സ്കൂളിലെ സിസിടിവിയിൽ മോഷ്ടാവിൻേത് എന്നു കരുതുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. മുപ്പത് വയസ്സുതോന്നുന്ന ചെറുപ്പക്കാരനാണ് ദൃശ്യങ്ങളിൽ ഉള്ളത്. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളാണെന്ന സംശത്തിലാണ് പൊലീസ്. പ്രതിയെ വൈകാതെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button