റമദാൻ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം; മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു…

കണ്ണൂർ കോടല്ലൂരിൽ മസ്ജിദിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു. കോടല്ലൂർ മുഹയ്ദ്ദൂൻ ജുമാമസ്ജിദിലെ ഭണ്ഡാരമാണ് തകർത്തത്. റമദാൻ കാലത്തെ പണം വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെ മോഷണം. ഇന്ന് പുലർച്ചെയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. കഴിഞ്ഞ വർഷവും കവർച്ച നടന്നതിനെ തുടർന്ന് രണ്ട് പൂട്ട് ഘടിപ്പിച്ചിരുന്നു. രണ്ട് പൂട്ടും തകർത്താണ് മോഷണം. 

Related Articles

Back to top button