രാമനില്ലാതെ എന്ത് പൂരം.. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും…
തൃശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശൂർ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചെമ്പൂക്കാവ് ശ്രീ കാർത്യായനി ഭഗവതിയുടെ തിടമ്പാകും ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഏറ്റുക. കഴിഞ്ഞവർഷം നെയ്തിലക്കാവ് അമ്മയുടെ തിടമ്പേറ്റിയിരുന്നത് രാമചന്ദ്രൻ ആയിരുന്നു.
ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിന് എത്തില്ലെന്ന വാർത്തകൾ വന്നിരുന്നു. ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ടാണ് പിൻമാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചിരുന്നു. എന്നാൽ പൂരപ്രേമികളുടെ ആവശ്യം പരിഗണിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.