ജാമ്യത്തിലിറങ്ങിയ യുവാവ് പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു… 22 കാരൻ വീണ്ടും അറസ്റ്റിൽ…
കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കറ്റാനം പ്ലാന്തറ വീട്ടിൽ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിലാണ് കേസെടുത്തത്.
കറ്റാനം ഭാഗത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. രാത്രിയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ സംഘം ചേർന്ന് വഴിയിൽ തടഞ്ഞ് നിർത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയാണ് അമൽ. കാറിലുണ്ടായിരുന്ന സ്തീയെയും ഭർത്താവിനെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച അമലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.