ആശുപത്രിയിലെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറഞ്ഞു…പൊലീസുകാരെ ആക്രമിച്ചു… എഎസ്ഐക്ക്…

കോട്ടയം:ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ ഭർത്താവ് ചീട്ട് കിട്ടാൻ വൈകിയതിന് ആശുപത്രി അധികൃതരെ അസഭ്യം പറഞ്ഞു. യുവാവ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് ആക്രമിച്ചു. ആക്രമണത്തിൽ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കോട്ടയം ബ്രഹ്മമംഗലം സ്വദേശി അനീഷ്കുമാറാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്.

വൈക്കം സ്റ്റേഷനിലെ എഎസ്ഐ അൽഅമീർ, സിവിൽ പൊലീസുകാരൻ ,സെബാസ്റ്റ്യൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ എഎസ്ഐ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അനീഷ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ടോടെയാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ ആക്രമണം ഉണ്ടായത്.

Related Articles

Back to top button