തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ…യുവതിക്ക് ദാരുണാന്ത്യം…

അടിവാരം പൊട്ടികൈയിൽ തോട്ടിൽ അലക്കിക്കൊണ്ടിരിക്കുന്ന യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടിൽ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതായ സജ്‌നയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്ന ഒഴുക്കിൽപെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

Related Articles

Back to top button