യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി… അന്വേഷണമാരംഭിച്ച് പൊലീസ്.. വെടിവെച്ചത്…

മഞ്ചേശ്വരം ബാക്രബയലിൽ യുവാവിന് വെടിയേറ്റു. ബാക്രബയൽ സ്വദേശി സവാദിന് രാത്രി ഒൻപതരയോടെയാണ്  വെടിയേറ്റത്. വെടിവച്ചയാളെ കണ്ടെത്തിയിട്ടില്ല. തുടയിൽ വെടിയേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സവാദ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുറ്റിക്കാട്ടിനുള്ളിൽ വെളിച്ചം കണ്ട് നിർത്തി അന്വേഷിക്കുമ്പോഴാണ് വെടിയേറ്റത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button