ബാർ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്…

ആലപ്പുഴ: മാരാരിക്കുളത്ത് ബാർ ജീവനക്കാരന് കുത്തേറ്റു. ബാറിൽ മദ്യപിച്ച് ബഹളംവെച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. കഞ്ഞിക്കുഴി എസ്എസ് ബാറിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ ആക്രമിച്ചത്.ആളുകൾ നോക്കിനിൽക്കെ സന്തോഷിനെ പ്രമോദ് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ പ്രമോദിനെ പൊലീസ് പിടികൂടി. മദ്യ ലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Related Articles

Back to top button