നാട്ടുകാരുടെ മുന്നില്‍ വച്ച് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച്…മുഖത്തടിച്ച് യുവാവ്…എന്തിനെന്നോ…

മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുസ്ഥലത്തും വീട്ടിനുള്ളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ്, പ്രദേശവാസികള്‍ കാണ്‍കെ ഒരു യുവതിയെ മര്‍ദ്ദിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടുകയും നിരവധി പേര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.
വീഡിയോയില്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഒരു യുവാവ്, ഒരു കൈകൊണ്ട് യുവതിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ചിരിക്കുന്നതും മറ്റേ കൈകൊണ്ട് അവരുടെ മുഖത്ത് ആഞ്ഞടിക്കുന്നതും കാണാം. നിസഹായയായ യുവതി, കരയുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ മുഖത്തേക്ക് ഇയാള്‍ ആഞ്ഞടിക്കുമ്പോള്‍ സമീപത്ത് നിന്നും ചിലരെത്തുകയും പിന്നാലെ സ്ഥലത്ത് നിന്നും യുവാവിനെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.

Related Articles

Back to top button