ശല്യമായതോടെ സൗഹൃദം ഉപേക്ഷിച്ചു… വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് യുവാവ്..

യുവതിയുടെ അശ്ലീല ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച യുവാവ് പിടിയില്‍. കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ പി മനീഷിനെയാണ് (37)പൊലീസ് സംഘം പിടികൂടിയത്. യുവതിയുമായി സൗഹൃദത്തിലുണ്ടായിരുന്ന പ്രതി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി സൗഹൃദം അവസാനിപ്പിച്ചു. തുടര്‍ന്നാണ് പ്രതി, ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും.

Related Articles

Back to top button