റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈയറ്റു…അതീവ ഗുരുതരം…
The woman's hand got stuck in the rice mill machine...
ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷീനിൽ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി മില്ലിൽ ജോലി ചെയ്യുകയായിരുന്നു പുഷ്പ.കൊപ്ര ആട്ടുന്നതിനിടയിൽ മെഷീനിൽ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കൈ പൂർണ്ണമായും അറ്റ നിലയിലായിരുന്നു. പുഷ്പയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.