തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് തെളിയിച്ച സ്ത്രീ;  മഞ്ജു വാര്യരെ പുകഴ്ത്തി ശാരദക്കുട്ടി

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ പുകഴ്ത്തി എഴുത്തുകാരി ശാരദക്കുട്ടി. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യർ എന്ന് ശാരദക്കുട്ടി പറയുന്നു. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്ന് മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ലെന്നും തെളിയിച്ച സ്ത്രീയാണ് നടിയെന്നും  അവർ പറയുന്നു.

“ആണിനും,  വീടിനും,  കുടുംബത്തിനും,  സദാചാരബോധ്യങ്ങൾക്കും, കടമകൾക്കും ,അച്ചടക്കങ്ങൾക്കും, നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ. കഴിവുകൾ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ.  പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം – അതാണ് മഞ്ജു വാര്യർ. അതിരുകൾ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും ബി​ഗ് സല്യൂട്ട്”, എന്നായിരുന്നു ശാരദക്കുട്ടിയുടെ വാക്കുകൾ.

Related Articles

Back to top button