യുവതിയെയും യുവാവിനെയും സംശയം തോന്നി പരിശോധിച്ചു…കിട്ടിയതോ…
കൊച്ചി: തൃപ്പൂണിത്തുറയിൽ വൻ ലഹരി മരുന്ന് വേട്ട. ബ്രൗൺ ഷുഗറും കഞ്ചാവുമായി അസം സ്വദേശികളായ ദമ്പതികൾ പിടിയിൽ. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന ആസ്സാം സ്വദേശികളായ ദമ്പതികളെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
ആസാം ബോൺഗായിഗ്ഔൺ സ്വദേശി ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23) എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 2,51,490 രൂപയുമായി തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്ന് പൊലീസ് സംഘം പിടികൂടിയത്.