വിദ്യാർഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ ആ​ഗ്രഹം സഫലമാകുന്നു…

താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. പൂർവവിദ്യാർഥികൾ, സ്കൂൾ അധ്യാപകർ, മാനേജ്മെന്റ്, പിടിഎ എന്നിവരുമായി സഹകരിച്ചാണ് ഭവനപദ്ധതി പൂർത്തീകരിക്കുക. ഷഹബാസിൻ്റെ നിർമാണത്തിലിരിക്കുന്ന വീട് എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയായ ‘മജോസ’യുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.

തുടങ്ങിവെച്ച വീടുനിർമാണം പൂർത്തീകരിക്കുക എന്നത് ഷഹബാസിന്റെ വലിയ ആഗ്രഹമായിരുന്നു. ഷഹബാസിന്റെ ആഗ്രഹസാക്ഷാത്കാരം സ്കൂളിലൂടെ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഷഹബാസിന്റെ കുടുംബവുമായി ചർച്ചചെയ്തശേഷം ‘മജോസ’ പ്രസിഡൻറ് എം എ ഗഫൂറിന്റെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന സംയുക്തയോഗത്തിലാണ് തീരുമാനമായത്.

Related Articles

Back to top button