കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ചു…അച്ഛനും മകനും പ്രതികൾ…
മലപ്പുറത്ത് കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ. ഊർങ്ങാട്ടിരി സ്വദേശി സെബാസ്റ്റ്യൻ, മകൻ ഡെന്നിസൻ എന്നിവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഇവരുടെ വീട്ടിലെ ഫ്രിഡ്ജിലും കുക്കറിലുമായി സൂക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ പത്ത് കിലോ ഇറച്ചിയും വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. .