കാട്ടുപന്നി കുറുകെ ചാടി…നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും…

പാലക്കാട് വടക്കഞ്ചേരിയിൽ കാട്ടുപന്നിയെ തട്ടി സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്. കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറിൽ ഇടിക്കുകയും വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം–കൊട്ടടി റോഡിലാണ് അപകടം നടന്നത്.

ട്യൂഷന് പോയ മകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കൽ വീട്ടിൽ ഹക്കീമും (47) രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ ഫാത്തിമയുമാണ് അപകടത്തിൽപ്പെട്ടത്. പെട്ടെന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.

Related Articles

Back to top button