തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കും…നാലാമതും ജയിക്കും…സണ്ണി ജോസഫ്

യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും 100ലധികം സീറ്റ്‌ നേടുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കും. പേരാവൂരില്‍ ഞാന്‍ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടിരുന്നു. ജനങ്ങളുടെ സർവ്വേ എനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കേസ് കൊടുക്കുമെന്നും. നികേഷ് കാടടച്ചു വെടിവെയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് വോട്ടിന് പണം നൽകിയ സംഭവം പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് നാലില്‍ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.

Related Articles

Back to top button