വാളയാർ ആൾക്കൂട്ട മർദ്ദനം…അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്..

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് അതിഥിതൊഴിലാളി മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.

ബുധനാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ബയ്യ മണിക്കൂറുകൾ നീണ്ട വിചാരണയ്ക്കും കൊടും ക്രൂരതയും ശേഷം ചികിത്സയിലിരിക്കെ മരിക്കുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ബയ്യയെ മർദിച്ചത്. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത് തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ ചേർന്ന് സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു മർദിക്കുകയായിരുന്നു.

Related Articles

Back to top button