മൂന്നാറിലെ കെഎസ്ആർടിസിയുടെഡബിൾ ഡെക്കർ ബസിന്റെ മുകൾ നിലയിലെ ചില്ല് തകർന്നു…റിപ്പോർട്ട് തേടി ഗതാഗത വകുപ്പ്
The upper floor glass of KSRTC's double-decker bus in Munnar was broken...Transport Department sought report
മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കായി ബസ് വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. കെഎസ്ആർടിസിയുടെ ആർ എൻ765 ഡബിൾ ഡക്കർ ബസാണ് മുന്നാറിൽ സര്‍വീസ് നടത്തുന്നത്. ഈ ബസിന്റെ മുകളിൽ നിലയിലെ മുൻഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്. ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് പിന്നിലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സംഭവത്തിൽ ഗതാഗത വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചില്ല് ഇന്ന് തന്നെ മാറ്റുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.