തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിനൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് ബദൽ അജണ്ടയുണ്ടെന്നും എൽഡിഎഫിന് ഒരു കാര്യത്തിനും മറുപടിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാണ് പ്രധാന ചർച്ച. ശബരിമല വിഷയം മുൻപും പ്രതിഫലിച്ചിട്ടുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. പാർട്ടിയുടെ കൂട്ടായ തീരുമാനമാണ് രാഹുലിനെ പുറത്താക്കുക എന്നത്. അതിൽ നിന്നും ഒറ്റപ്പെട്ട നിലപാട് തനിക്കില്ല. താൻ പൂർണമായും പാർട്ടിക്കാരനാണ്. രാഹുലിനെതിരെ എടുത്ത നടപടികൾക്ക് വിഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങൾ ആരും കൈക്കൊണ്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.


