കുടിവെള്ളമെടുക്കുന്ന അരുവിക്കടുത്ത് കക്കൂസ് മാലിന്യം തള്ളി….

കുറ്റ്യാടി ചുരത്തില്‍ വിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി. മൂന്നും പത്തും വളവുകളിലും ചൂരണി ബദല്‍ റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് ശുചിമുറി മാലിന്യം തള്ളിയത്. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഇവിടെയെല്ലാം പ്രത്യേക രാസപദാര്‍ത്ഥം ഒഴിക്കിയതായി നാട്ടുകാര്‍ പറഞ്ഞു. ടൗണുകളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കരാറെടുത്ത് ടാങ്കര്‍ ലോറികളില്‍ ശേഖരിച്ച കക്കൂസ് മാലിന്യമാണ് ചുരത്തില്‍ തള്ളിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Related Articles

Back to top button