നാടിനെ വിറപ്പിച്ച കടുവയെ ഇതുവരെ പിടികൂടാനായില്ല…വീണ്ടും ഒരു ആടിനെ കൂടി കൊന്നു…

അമരക്കുനിയിൽ നാടിനെ വിറപ്പിച്ച കടുവയെ ഇതുവരെ പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലും വിഫലമായി. അതിനിടെ കടുവ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. നിലവിൽ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. ഇന്നലെ തൂപ്രയിൽ ചന്ദ്രന്റെ ആടിനെയാണ് പിടിച്ചത്. രാത്രിയുടനീളം കടുവയ്ക്ക് പിറകെ RRT യും വെറ്ററിനറി ടീമും തെരച്ചിൽ നടത്തിയിരുന്നു.
ആടിനെ കൊന്നത് പിന്നാലെ 2 തവണ കൂടി കടുവ വന്നു .പുലർച്ചെ 4 മണിക്കാണ് വീണ്ടും കടുവ വന്നത്. ആടിനെ വലിക്കാൻ നോക്കിയെങ്കിലും ജഡം കെട്ടി ഇട്ടതിനാൽ കടുവയ്ക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല . മടങ്ങിയ കടുവ 10 മിനിറ്റിന് ശേഷം വീണ്ടും വന്നു. മയക്കുവെടിക്ക് ഒരുങ്ങുമ്പോൾ കടുവ മടങ്ങി.

Related Articles

Back to top button