ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അകത്തു കയറി.. ക്ഷീണം കാരണം മയങ്ങി…കള്ളൻ പിടിയിൽ..

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയ മോഷ്ടാവ് മോഷണത്തിനിടെ ഉറങ്ങിപ്പോയി. തിരുവനന്തപുരം വെള്ളറടയിലെ കുടപ്പനമൂട് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. തമിഴ്നാട് സ്വദേശി സെന്തിലാണ് മോഷണത്തിനിടെ ഉറങ്ങിപ്പോയത്. ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് അകത്തുകയറിയ സെന്തിൽ ക്ഷീണം കാരണം ഉറങ്ങിപ്പോവുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് ഓഫീസിന്റെ വാതിൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. അകത്ത് പരിശോധന നടത്തിയപ്പോൾ ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടു പോലീസിനെ വിവരമറിയിച്ചു. സെന്തിലിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button