തേയിലത്തോട്ടത്തിന് തീപിടിച്ചു….ഒരേക്കറിലെ തേയിലച്ചെടികള്‍ കത്തിനശിച്ചു…
The tea garden caught fire….Tea plants in one acre got burnt…
തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചു .തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. വെള്ളമെത്തിക്കാന്‍ കഴിയാത്തയിടത്ത് അടിക്കാടുകള്‍ അടക്കം നീക്കി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
.