മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല…ആശാവർക്കർമാർ…
The strike will not end without achieving all the demands... Asha workers...
മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ. 13,200 രൂപ ലഭിക്കുന്നുണ്ട് എന്നത് സർക്കാർ പറയുന്ന കള്ളമാണെന്നും 7,000 രൂപ പോലും ലഭിക്കാത്ത ആശാവർക്കർമാർ ഉണ്ടെന്നും സമരക്കാർ . രണ്ട് മാസത്തെ ഓണറേറിയം സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യങ്ങൾ മുഴുവൻ നേടാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചത്.
7,000 രൂപയാണ് ഓണറേറിയം, ബാക്കി ഇന്‍സെന്റീവ് വെച്ചാണ് തരുന്നതെന്ന് സമരക്കാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം പോലും ഇത് കിട്ടാറില്ലെന്നും 1500 രൂപ വരെ ലഭിക്കുന്ന ആശാവര്‍ക്കര്‍മാരുണ്ടെന്ന് മരക്കാര്‍ പറയുന്നു. ഒരിക്കലും പിരിഞ്ഞുപോകില്ലെന്നും വിജയം വരെ സമരം ചെയ്യുമെന്നും സമരക്കാർ വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ സമരം ഒൻപതാം ദിനത്തിലേക്ക് കടന്നപ്പോഴാണ് സർക്കാർ രണ്ട് മാസത്തെ വേതനം അനുവദിച്ചത്.