ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല..ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാല്‍…
The story of George Kuti is not over..Mohanlal announced Drishyam 3...
മലയാളത്തിന്റെ ആദ്യത്തെ 50 കോടി ചിത്രമാണ് ദൃശ്യം. മലയാള സിനിമയുടെ വാണിജ്യ സിനിമാ വിജയങ്ങളുടെ മറുവാക്കായി മാറി ദൃശ്യം. ഒടിടിയില്‍ ദൃശ്യം 2 എത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ദൃശ്യം 3യും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകൻ മോഹൻലാല്‍.
ആള്‍ക്കാര്‍ ദൃശ്യം മൂന്നിനെ കുറിച്ച് ചോദിക്കുകയാണ് എന്ന് മോഹൻലാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ല. അത് വലിയ ഒരു ഉത്തരവാദിത്തമാണ്. സാധരണയായി നമ്മള്‍ ഒരു പുതിയ സിനിമ ചെയ്യുന്നതല്ല. സീക്വലിന് വീണ്ടും തുടര്‍ച്ച എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ആള്‍ക്കാര്‍ ഒന്നാം ഭാഗവുമായി രണ്ടാം ഭാഗത്തെ താരതമ്യം ചെയ്യും. ഇപ്പോള്‍ ദൃശ്യം മൂന്നും വിജയിച്ചുവെന്ന് പറയുന്നു ആള്‍ക്കാര്‍. അപ്പോള്‍ വീണ്ടും താരതമ്യം വരും എന്നും മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ മോഹൻലാല്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.