ഇടത് ചൂണ്ടുവിരലിൽ തുന്നിക്കെട്ട്….അഴിച്ചുകാണിക്കണമെന്ന് പ്രിസൈഡിങ് ഓഫീസർ…ഒടുവിൽ യുവതി…

ഇടതുകൈയിലെ ചൂണ്ടുവിരലിൽ പരിക്കേറ്റ് തുന്നിക്കെട്ടുള്ളതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പ്രിസൈഡിങ് ഓഫീസറുടെ നിലപാട് തൃശ്ശൂരിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കുറുക്കഞ്ചേരി സ്വദേശിനിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ പോളിങ് ബൂത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പോളിംഗ് അവസാനിക്കുന്ന ആറുമണിക്ക് ശേഷം യുവതിക്ക് ബൂത്തിൽ ഇരിക്കാനുള്ള സ്ലിപ് നൽകുകയും വോട്ട് ചെയ്യാൻ അനുവദിക്കുകയുമായിരുന്നു. ജില്ലാകളക്ടർ അടക്കം ഇടപെട്ടിട്ടും പ്രിസൈഡിങ് ഓഫീസർ നിലപാട് മാറ്റാൻ തയാറായില്ല.

കഴിഞ്ഞ ആറാം തീയതി മിക്‌സിയിൽ കൈപ്പെട്ടതിനെത്തുടർന്ന് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കാണിച്ച് സ്റ്റിച്ച് ഇട്ട വിരൽ നിലവിൽ വെച്ചുകെട്ടിയ നിലയിലാണ്. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാൽ വിരൽ കെട്ടിവെച്ചിരിക്കുന്നതിനാൽ മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നു. ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയ യുവതിയോട് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന്, അവർ വീട്ടിൽ പോയി മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥൻ നിലപാടിൽ ഉറച്ചുനിന്നു.

Related Articles

Back to top button