മകൻ അമ്മയെ ചുട്ടുകൊന്നു…അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം…
കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതിയായ മകൻ മെൽവിൻ ഒളിവിലാണ്. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത ഇല്ല.
ഇന്ന് പുലർച്ചെയാണ് കൊലപാതകം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് അറിയിച്ചു യുവതിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും കൂടി കൊലപ്പെടുത്താൻ ആണ് ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അറിയിച്ചത്.
വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം നടത്തിയത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പ്രതിയുടെ മറ്റൊരു സഹോദരൻ കുവൈറ്റിൽ ജോലി ചെയ്യുന്നു. പ്രതി കെട്ടിട നിർമാണ തൊഴിലാളിയാണ് .