കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർത്ഥതയുടേത്…പി സരിൻ..

കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർത്ഥതയുടേതാണെന്ന് പാലക്കാട് എൽഡിഎഫ് സ്വതന്ത്രൻ പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണെന്നും അത് അവർക്ക് തിരിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും സരിൻ.പാലക്കാട്ടെ ജനങ്ങൾക്ക് ഇപ്പോഴുള്ളത് ആശ്വാസമാണെന്നും സരിൻ കൂട്ടിച്ചേർത്തു.’ജനങ്ങൾ എനിക്ക് നൽകുന്നതാണ് ഞാൻ അവർക്ക് തിരിച്ചുനൽകുന്നത്. എന്റെ മുഖത്തെ പുഞ്ചിരി ജനങ്ങൾ എനിക്ക് നൽകിയ പുഞ്ചിരിയെ ഞാൻ അവർക്ക് തിരിച്ചുനൽകുന്നതാണ്. ജനങ്ങളുടെ റിഫ്ലെക്ഷൻ ആകാൻ ആ​ഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. അവരുടെ നിരാശയും പ്രതീക്ഷയും സന്തോഷവുമെല്ലാം എന്റെ മുഖത്തും കണ്ടേക്കാം. അവർക്കിപ്പോഴുള്ളത് ഒരു ആശ്വാസമാണ്, ജനങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളെ കിട്ടിയെന്ന സമാധാനത്തിലാണ് അവർ.

Related Articles

Back to top button