കനത്ത മഴയിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി…..3500 കോഴിക്കുഞ്ഞുങ്ങൾ ചത്തു…
നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നു പോയി. ഫാമിൽ ഉണ്ടായിരുന്ന 3500 ഓളം കോഴികുഞ്ഞുങ്ങൾ ചത്തു. നടവയൽ പുഞ്ചക്കുന്ന് ജോബിഷിന്റെ ഫാം ആണ് തകർന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി തൊടുപുഴയിൽ ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും ഗദാഗത തടസ്സവുമുണ്ടായി