മലയാളികൾക്ക് ഇത് സന്തോഷവാർത്ത; സംസ്ഥാനത്തിനുള്ള മൂന്നാം വന്ദേഭാരത്തിന്റെ ഷെഡ്യൂൾ ആയി, സർവ്വീസ് ഉടൻ..

സംസ്ഥാനത്തിന് ഏറെ ഗുണകരമാകുന്ന ബെംഗളൂരൂ – എറണാകുളം വന്ദേഭാരത്തിന്റെ ഷെഡ്യൂൾ ആയി. രാവിലെ 5.10 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും. എന്നാൽ സർവ്വീസ് ആരംഭിക്കുന്ന കൃത്യമായ തീയതി എന്നാണെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം ഉടൻ അറിയിക്കുമെന്നാണ് വിവരം. അടുത്ത ആഴ്ച മുതൽ ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്നാണ് നിലവിലെ സൂചന ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ​ഗുണകരമാവും.
സ്റ്റോപ്പുകൾ : തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം.

Related Articles

Back to top button