സച്ചിന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ബേസില്‍, ‘സഞ്ജു സ്പെഷ്യൽ സാംസണെ’ വാഴ്ത്തിപ്പാടി സൂപ്പര്‍താരനിര

ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ, വിജയശിൽപിയായ മലയാളി താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി കായിക-സിനിമാ ലോകത്തെ പ്രമുഖർ. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മുതൽ മലയാളത്തിന്‍റെ മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും വരെ സഞ്ജുവിന്‍റെ പോരാട്ടവീര്യത്തെ വാനോളം പുകഴ്ത്തി
നമ്മുടെ കുട്ടികൾ ഈ പോരാട്ടം അതിമനോഹരമായി കൈകാര്യം ചെയ്തു. രണ്ട് ഇന്നിംഗ്‌സുകളിലെയും അവസാന ഓവറുകൾ കൃത്യമായി നിയന്ത്രിക്കാനായത് നമുക്ക് മുൻതൂക്കം നൽകി. ക്രീസിൽ സഞ്ജു സാംസൺ പുലർത്തിയ ആ ശാന്തത കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. അത്തരമൊരു സാന്നിധ്യം ഒരു ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇനി നേരെ സെമി ഫൈനലിലേക്ക്, എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.



