ബസ്സിൽ നിന്നും ഇറങ്ങിയ വയോധികയുടെ ശരീരത്തിലൂടെ അതേ ബസ് കയറി ദാരുണാന്ത്യം…

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ബസ് ഇടിച്ച് വയോധിക മരിച്ചു. നെല്ലിക്കൽ സ്വദേശി അന്നമ്മ കുര്യാക്കോസാണ് മരിച്ചത്. രാവിലെ എട്ടരയക്ക് ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അന്നമ്മ യാത്ര ചെയ്ത ബസ് തന്നെയാണ് ഇടിച്ചിത്. ബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ അന്നമ്മയുടെ ശരീരത്തിൽ കൂടി ടയർ കയറി ഇറങ്ങി. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Related Articles

Back to top button