വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യു.ഡി എഫിന് വോട്ട് ചെയ്ത ആർ.ജെ ഡി അംഗത്തെ….

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യു.ഡി എഫിന് വോട്ട് ചെയ്ത ആർ.ജെ ഡി അംഗത്തെ സസ്പെൻഡ് ചെയ്തു. രജനി തെക്കെ തയ്യിലിനെതിരെയാണ് ആർജെഡി നടപടി എടുത്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെ തയ്യിൽ, യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി കോട്ടയിൽ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. ഇദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button