ക്ഷേത്രത്തിലെ വിപ്ലവ ഗാനം….ഗായകനെ പ്രതിയാക്കിയത് കേസ് ദുർബലമാക്കാന്‍…
കൊല്ലം:കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് കേസിനെ ദുർബലപ്പെടുത്താനെന്ന് ഹർജിക്കാരൻ വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണ്. ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ആണ് ആദ്യം പ്രതിയാക്കേണ്ടത്. പാട്ടുപാടിയ കലാകാരനല്ല. പരിപാടി സംഘടിപ്പിച്ചവർക്കാണ് കൂടുതൽ ഉത്തരവാദിത്തം. അവരുടെ ആരുടെയും പേര് പോലും എഫ്ഐആറിൽ ഇല്ല. ഉപദേശക സമിതിയിലെ കണ്ടാലറിയാവുന്ന രണ്ട് പേർ എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്