എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പ്…
കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ.
നവീൻ ബാബു തസ്തികയിൽ ജോലിചെയ്തിരുന്ന ഘട്ടത്തിൽ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.
നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതികൾ ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് പരാതികൾ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിരിക്കുന്നത്. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചിരുന്നത്.