മലയാള സിനിമയില്‍ വീണ്ടും പോര്, ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന

വിവാദങ്ങളിലൊന്നും പെടാത്ത താരമായിരുന്നു ബിജു മേനോന്. എന്നാലിതാ സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്നതിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന രംഗത്തുവന്നിരിക്കുകയാണ്. ബിജു മേനോന് നായകനായ ‘നടന്ന സംഭവം’ എന്ന സിനിമയുടെ പ്രചരണ പരിപാടികളില്‍ നിന്നും വിട്ടുനിന്നുവെന്നും, അതിനാല്‍ തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും കാണിച്ച് നിര്‍മ്മാതാവായ അനൂപ് കണ്ണന് സിനിമ സംഘടനകളില്‍ പരാതിയുമായി എത്തുകയായിരുന്നു.
സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ ഫെഫ്ക ജന.സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സിനിമയുടെ നിര്‍മ്മാതാവ് അനൂപ് കണ്ണനും ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതിയുമായി എത്തിയതോടെ വിവാദം കൊഴുത്തു. പരാതിയില്‍ കഴമ്പുണ്ടെന്നും, ബിജു മേനോന് നിര്‍മ്മാതാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം നല്കാന് തയ്യാറായില്ലെങ്കില്‍ ബിജുമേനോനെ ബഹിഷ്ക്കരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നിലപാടുകളിലേക്ക് പോകാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുകയാണ്
ഇതാദ്യമായാണ് നിര്‍മ്മാതാക്കളുടെ സംഘടന ഒരു പ്രധാന നായകനടനെതിരെ ഇത്തരം കര്‍ശന നിലപാടുമായി രംഗത്തെത്തുന്നത്. സിനിമകളില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന താരങ്ങള്‍ സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം പരാതികള്‍ ഉയര്‍ന്നിരുന്നു. സിനിമയില്‍ അഭിനയിച്ച് പറഞ്ഞുറപ്പിച്ച പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ പിന്നെ സിനിമയുമായി സഹകരിക്കാതിരിക്കുകയെന്നതാണ് ചില താരങ്ങളുടെ നിലപാട്.



